സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികം പഴശ്ശിരാജ അനുസ്മരണം സംഘടിപ്പിച്ചു
സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികത്തിന് മുന്നോടിയായി 75 ആഴ്ചകള്‍ നീളുന്ന അമൃത മഹോത്സവം ആഘോഷപരിപാടികളുടെ ഭാഗമായി മാനന്തവാടി ഗവ.യു.പി.എസ്. ഓഡിറ്റോറിയത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി പഴശ്ശിരാജ അനുസ്മരണം സംഘടിപ്പിച്ചു.കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ ഓണ്‍െൈലെനായി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് പ്രദേശിക കേന്ദ്രം അസി.ഡയറക്ടര്‍ എന്‍ ജയകൃഷണന്‍ അധ്യക്ഷനായിരുന്നു.
ജോസഫ് കെ ജോബ്.അഡ്വ.സിന്ധു സെബാസ്റ്റ്യാന്‍ എന്നിവര്‍ സംസാരിച്ചു.പഴശ്ശിയും കേരളവും സെമിനാറില്‍ ഗോപി മുണ്ടക്കയം വിഷയം അവതരിപ്പിച്ചു.പുസ്തക പ്രദര്‍ശനം. സ്വാതന്ത്ര്യസമര സേനാനികളെയും പ്രശസ്ത ഗാന്ധിയന്‍മാരെ ആദരിക്കല്‍ .ഡോക്യൂമെന്ററി പ്രദര്‍ശനം .സൈക്കിള്‍ റാലി എന്നിവയും സംഘടിപ്പിച്ചു.