ഏകദിന ശില്‍പ്പശാല
മാനന്തവാടി ഫെഡറേഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കേര കര്‍ഷകര്‍ക്ക് വേണ്ടി നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സംയോജിത കേര വികസന പദ്ധതിയുടെ ഭാഗമായുള്ള ഏകദിന ശില്‍പ്പശാല പയ്യംമ്പള്ളി സെന്റ് കാതറൈന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.എഫ് പ്രസിഡണ്ട് എ ദേവസ്യ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് കര്‍ഷകരെ ആദരിച്ചു. വി.സി സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ലില്ലി കുര്യന്‍, കെ.ജെ എബ്രഹാം, വര്‍ക്കി മാവറ, ആന്‍സാ അഗസ്റ്റിന്‍, ഇ.ജെ ജോണ്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫസര്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കെ ജി കെ അമ്പലവയല്‍ ഡോ: എസ് സിമി ക്ലാസ്സ് നയിച്ചു.