ഇഞ്ചി വില ഉയരുന്നു ഗുണം ലഭിക്കാതെ കര്‍ഷകര്‍
ഇഞ്ചിവില ഉയരുമ്പോഴും അതിന്റെ ഗുണം ലഭിക്കാതെ ജില്ലയിലെ കര്‍ഷകര്‍. കാലവര്‍ഷക്കെടുതിയില്‍ കൃഷിവ്യാപകമായി നശിച്ചതും കൃഷിയിലുണ്ടായ കുറവുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. അഞ്ച് വര്‍ങ്ങള്‍ക്ക് ശേഷമാണ് വില വര്‍ധിക്കുന്നത്. 2012-13 വര്‍ഷത്തിനുശേഷം ആദ്യമായിട്ടാണ് ഇഞ്ചിവില ഉയരങ്ങളിലേക്ക് നീങ്ങുന്നത്. നിലവില്‍ ജില്ലയില്‍ പുതിയ ഇഞ്ചിക്ക് 2200 രൂപയും പഴയ ഇഞ്ചിക്ക് 3900 രൂപയുമാണ് വില. ഇഞ്ചിയുടെ ഇപ്പോഴത്തെ ലഭ്യത കുറവാണ് വില ഉയരുന്നതിന് കാരണം. വയനാട്ടില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം ഇഞ്ചികൃഷി ഇത്തവണ കുറവാണ്. കൂടാതെ ഇത്തവണത്തെ മഴക്കെടുതിയിലും ജില്ലയിലെ ഇഞ്ചികൃഷി നശിക്കുകയും ചെയ്തിരുന്നു. ഇഞ്ചിയുടെ പ്രധാന ഉല്‍പാദനകേന്ദ്രമായ കര്‍ണാടകയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇഞ്ചികൃഷി കുറഞ്ഞതും വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. സാധാരണക്കാരില്‍ നിന്നും കൃഷി വന്‍കിടക്കാരിലേക്ക് എത്തിപെടുകയും ചെയ്തു. ഇക്കാരണങ്ങളാല്‍ തന്നെ്ഇപ്പോഴത്തെ വിലവര്‍ദ്ധന സാധാരണകര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്നുമാണ് നിഗമനം. ജില്ലയിലെ പൊതുവെ കുറഞ്ഞ തോതിലെങ്കിലും ചെറുകിട കര്‍ഷകരാണ് ഇഞ്ചികൃഷിറക്കുന്നത്. ഇതുതന്നെ ഇത്തവണം വ്യാപകമായി നശിക്കുകയും ചെയ്തു. നിലവിലെ സാഹചര്യം അനുസരിച്ച് ഇനിയും വില ഉയരുമെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചന.