മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ മോഷണം
മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജിലും സമീപത്തെ ലൈബ്രറിയിലും മോഷണം പുട്ട് പൊളിച്ചാണ് മോഷണം. മാനന്തവാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഇവിടങ്ങളില്‍ മോഷണം നടക്കുന്നത് പതിവാണ്. കോ-ഓപ്പറേറ്റീവ് കോളേജില്‍ പൂട്ട് പൊളിച്ച് മോഷണം .തിങ്കളാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ഓഫീസിന്റെയും സ്റ്റാഫ് റൂമിന്റെയും പൂട്ടു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ച 400 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചു. തൊട്ടടുത്ത സോളിഡാരിറ്റി ലൈബ്രറിയുടെയും പഠന ഗവേഷണ കേന്ദ്രത്തിന്റെയും പൂട്ടുകള്‍ തകര്‍ത്ത് മോഷ്ടാവ് അകത്തു കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മാനന്തവാടി പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി.പരിശോധിച്ചു. സ്ഥാപനങ്ങളുടെ പരാതി പ്രകാരം കേസ്സെടുത്ത് അന്വേഷണം തുടങ്ങി. എല്ലാ വര്‍ഷവും ഇത്തരത്തില്‍ കോളേജിലടക്കം പരിസര പ്രദേശങ്ങളില്‍ മോഷണം പതിവാണ് സി.സി.ടി.വി. പരിശോധിച്ചെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന മോഷണ കേസിലെ പ്രതിയെ മുന്‍പ് പോലീസ് പിടികൂടിയിരുന്നു ഇയാളൈ കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നു.