ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു അഴിമതിയെന്ന് ആരോപണം
പനമരം ചെമ്പോട്ടി കോളനിയില്‍ മൂന്ന് ദിവസം മുമ്പ് മാത്രം വിതരണം ചെയ്ത ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.ആട് വിതരണത്തില്‍ വന്‍ അഴിമതിയെന്ന ആരോപണവുമായി കോളനിവാസികള്‍ രംഗത്ത്.പനമരം ഗ്രാമ പഞ്ചായത്തും മ്യഗസംരക്ഷണ വകുപ്പും സംയുക്തമായി എസ് റ്റി വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്ത 25 ഓളം ആടുക്കള്‍ക്കാണ് പകര്‍ച്ചവ്യാധി പിടിപ്പെട്ടത്.
കോളനിയിലെ ലീല കുള്ളന്‍, മുള്ളന്‍, വെള്ളാ,അമ്മിണി മധു,തങ്ക,മോഹനന്‍ തുടങ്ങിയവരുടെ ആറ് അടുകള്‍ രണ്ട് ദിവസങ്ങളിലായി ചത്തുവീണു.കോളനിക്കാര്‍ക്ക് ഓരോ ആടിനും 300 രൂപയോളം ചിലവ് വന്നിട്ടുണ്ട്.രാജസ്ഥാനില്‍ നിന്നും എത്തിച്ച ആടുകളാണ്.ബാക്കിയുള്ള അടുകളും രോഗം ബാധിച്ച് ചത്ത് വീഴാറായ രീതിയിലാണ് ഉള്ളത്. ചുമ, കണ്ണ് പീള കെട്ടി അടയുക, വായില്‍ നിന്ന് നുരയും പതയും വരിക, പല്ല് കടിക്കുക എന്നിവയാണ് രോഗലക്ഷണം.ലക്ഷണം കണ്ട് മണിക്കൂറുകള്‍ക്കകം ചത്തു വീഴുന്നതായി കോളനിക്കാര്‍ പറയുന്നു. തുടക്കത്തിലെ രോഗ ബാധ്യതയുള്ള ആടുകളെയാണ് വിതരണം ചെയ്തതെന്ന് ഇവര്‍ പറയുന്നു.കോളനിയിലെ മറ്റ് മൃഗങ്ങളിലേക്കും ഇ രോഗം പടര്‍ന്ന് പിടിക്കുമെന്ന ഭീതിയിലാണ് കോളി വാസികള്‍.ഇത് മൂല ഉണ്ടാകുന്ന നഷ്ട പരിഹാരം നല്‍കണമെന്നും കോളനിക്കാര്‍ ഒന്നടങ്കം പറയുന്നു.