റാട്ടി മികച്ച ചിത്രം

0

ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എട്ടുകാലി എന്റെര്‍ടൈനേര്‍സ് പ്രൊഡക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ എടവക സ്വദേശി ആതിര വയനാടിന്റെ റാട്ടി മികച്ച ചിത്രമായി.33 ഷോര്‍ട്ട് ഫിലിമുകള്‍ പങ്കെടുത്ത ഫെസ്റ്റിവലില്‍ മികച്ച ഡയറക്ടര്‍, സ്‌ക്രീന്‍പ്ലേ എന്നിവയ്ക്ക് ആതിര വയനാട് അര്‍ഹയായി.

പൂര്‍വികര്‍ അനുഭവിച്ച യാതനകളും ദുരിതങ്ങളും വളരെ പച്ചയായി ചിത്രീകരിച്ച ഒരു ഹ്രസ്വ ചിത്രമാണ് റാട്ടി.റാട്ടിയിലെ അഭിനയത്തിന് മികച്ച നടിയായി ഗോപിക തെരഞ്ഞെടുക്കപ്പെട്ടു.അതുല്‍ രാജ് മാനന്തവാടിയാണ് ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചത്.അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെനും സ്ത്രീകള്‍ കുറവായ മേഖലയില്‍ ഇത്തരം അവാര്‍ഡുകള്‍ പ്രോത്സാഹനമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ആതിര പറഞ്ഞു.

ആലപ്പുഴ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എട്ടുകാലി എന്റെര്‍ടൈനേര്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടത്തിയ ഷോര്‍ട്ട് ഫിലീം ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു. 33 ഷോര്‍ട്ട് ഫിലിം പങ്കെടുത്ത ഫിലിം ഫെസ്റ്റിവലില്‍ എടവക എള്ളുമന്ദം ആതിര വയനാടിന്റെ റാട്ടി മികച്ച ചിത്രമായി.

Leave A Reply

Your email address will not be published.

error: Content is protected !!