ഫുട്‌ബോള്‍ ടൂര്‍ണമെന്റ്  മാര്‍ച്ച് 13,14 തീയതികളില്‍ നടക്കും 

0

മേപ്പാടി ചുളിക്ക  എ.വി.ടി പാസ്സ്  ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വയനാട് വിഷന്‍ ചാനലിന്റെ  സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖില കേരള ഫൈസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്  മാര്‍ച്ച് 13,14 തീയതികളില്‍ ചുളിക ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ജില്ലയിലും പുറത്തും നിന്നുമായി 40 ഓളം ടീമുകള്‍  പങ്കെടുക്കും.13ന് വൈകിട്ട് 7മണിക്ക്  മത്സരങ്ങള്‍ ആരംഭിക്കും. വിജയികള്‍ക്ക്  20,000 രൂപയും  അസീസ്‌ക്ക മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും, രണ്ടാം സ്ഥാനത്തിനു  10,000 രൂപയും എവര്‍റോളിങ് ട്രോഫിയും നല്‍കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ജാബിര്‍ഷ വയനാട്  അറിയിച്ചു.  പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ് .ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ട ടീമുകള്‍ സംഘാടകരുമായി ബന്ധപ്പെടണം.

Leave A Reply

Your email address will not be published.

error: Content is protected !!