കോണ്‍ഗ്രസ് വിട്ട ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍കുമാറിന് സ്വീകരണം നല്‍കി.എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്‌കുമാര്‍ എം പി ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റയിലെ സ്ഥാനാര്‍ഥി തീരുമാനമായിട്ടില്ലെന്നും മകള്‍ മത്സരിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അറിയില്ലെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്രഏജന്‍സികള്‍ എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെ പാവകള്‍ ആണെന്ന് അദ്ദേഹം പറഞ്ഞു.സ്വര്‍ണക്കടത്ത്,ഡോളര്‍ക്കടത്ത് തുടങ്ങിയ നുണകള്‍ പറഞ്ഞു കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കേണ്ടതില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.കല്‍പ്പറ്റയിലെ സ്ഥാനാര്‍ഥി തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല.പാര്‍ട്ടിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്.
മകള്‍ മത്സരിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.എല്‍ജെ സി ജില്ലാ പ്രസിഡണ്ട് കെ കെ ഹംസ അധ്യക്ഷനായി.എന്‍ ഒ ദേവസ്യ,പി ആര്‍ സന്തോഷ് കുമാര്‍,കെ എ സ്‌കറിയ എന്നിവര്‍ സംസാരിച്ചു.