ചികിത്സാ സഹായം തേടുന്നു

0

ഇരു വൃക്കകളും തകരാറിലായി ഗുരതരാവസ്ഥയില്‍ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. മാനന്തവാടി പിലാക്കാവ് വട്ടര്‍കുന്ന് നെടിയോടന്‍ മുസ്തഫ മുഹമ്മദ് (39) ആണ് ഉദാരമതികളായവരുടെ സഹായം തേടുന്നതെന്ന് ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ACCOUNT NUMBER 02481010 26736,1FSC: CNRB O00O248
Google pay 9656 347637

ബംഗലൂരില്‍ കൂലിവേല ചെയ്തു വന്നിരുന്ന മുസ്തഫ വ്യക്കകള്‍ തകരാറിലായതോടെ അതീവ ഗുരുതരാവസ്ഥയിലാണ്. വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് ജീവന്‍ രക്ഷിക്കാന്‍ പോംവഴിയെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു കഴിഞ്ഞു. നിത്യരോഗിയായ മാതാവ് ചികിത്സയിലുമാണ്. ഭാര്യയും നാല് മക്കളുമടങ്ങുന്ന നിര്‍ദ്ധനനായ മുസ്തഫയുടെ കുടുംബത്തിന് ഭീമമായ ചികിത്സാ ചിലവ് താങ്ങാന്‍ കഴിയില്ല. നഗരസഭ 36ാം ഡിവിഷന്‍ കണ്‍സിലര്‍ വി.ആര്‍.പ്രവീജ് ചെയര്‍മാനായും ടി.കെ.അഷറഫ് കണ്‍വീനര്‍ എന്‍.യു.ജാഫര്‍ ട്രഷററായും ചികിത്സാ കമ്മിറ്റി രൂപികരിക്കുകയും കാനറ ബാങ്ക് മാനന്തവാടി ശാഖയില്‍ 02481010 26736,1FSC: CNRB O00O248 നമ്പറായി എകൗണ്ട് എടുക്കുകയും ട്രഷററര്‍ എന്‍.യു.ജാഫറിന്റെ 9656 347637 നമ്പര്‍ ആയി Google pay യും തുടങ്ങിയിട്ടുണ്ട്. ഉദാരമതികളായവരുടെ സഹായമാണ് വേണ്ടതെന്ന് ചികിത്സാ സഹായ കമ്മിറ്റി പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ്.മൂസ, കൗണ്‍സിലര്‍മാരായ വി.ആര്‍.പ്രവീജ്, വി.യു.ജോയ്, എന്‍.യു.ജാഫര്‍, റഷീദ് നിലാംമ്പരി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!