മൃഗാശുപത്രി സബ്ബ് സെന്റര്‍ നിര്‍ത്തലാക്കി ദുരിതം പേറി ക്ഷീരകര്‍ഷകര്‍
മുന്നറിയിപ്പില്ലാതെ പിലാക്കാവ് മണിയംകുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മൃഗാശുപത്രി സബ്ബ് സെന്റര്‍ നിര്‍ ത്തലാക്കി.ജില്ലാ ക്ഷീര വികസന ഓഫീസര്‍ക്കും മന്ത്രി ക്കുമടക്കം പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പ്രശ് ന പരിഹാരമായില്ലെങ്കില്‍ അടുത്ത ദിവസം തന്നെ മാന ന്തവാടി മൃഗാശുപത്രിക്ക് മുന്‍പില്‍ സമരം നടത്തു മെ ന്നും ക്ഷീര കര്‍ഷക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
1997-98 കാലഘട്ടത്തില്‍ മാനന്തവാടി മൃഗാശുപത്രിക്ക് കീഴില്‍ ആരംഭിച്ചതാണ് പിലാക്കാവ് മണിയംകുന്നിലെ സബ്ബ് സെന്റര്‍.പ്രദേശവാസികളുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റി രൂപീകരിക്കുകയും മൂന്ന് സെന്റ് സ്ഥലവും കെട്ടിടവും നിര്‍മ്മിച്ച് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സബ്ബ് സെന്ററാണ് മൂന്ന് മാസം മുന്‍പ് യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രവര്‍ത്തനം നിര്‍ത്തിയത്.സെന്റര്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ ഏറെ ദുരിതത്തിലുമാണ്. വളര്‍ത്തുമൃഗങ്ങളുടെ ചികിത്സക്കായി 8 കിലോമീറ്റര്‍ താണ്ടി മാനന്തവാടി മൃഗാശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ് ക്ഷീര കര്‍ഷകര്‍ക്ക്.വാര്‍ത്താ സമ്മേളനത്തില്‍ എന്‍.ആര്‍.ദിനകരന്‍, ആന്റണി കുരിശിങ്കല്‍, യു.കെ.രാജന്‍, രാജേഷ് പത്തായപുരയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.