മത സൗഹാര്ദ്ദത്തിന്റെ പ്രതീകമായി തൃശ്ശിലേരി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പളളി
മത സൗഹാര്ദ്ദത്തിന്റെ പ്രതീകമായി തൃശ്ശിലേരി മോര്‍ ബസേലിയോസ് യാക്കോബായ പളളി മാനന്തവാടി കോതമംഗലം ചെറിയപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്ന തൃശ്ശിലേരി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പളളി മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായിമാറുന്നു. തൃശ്ശിലേരി ശിവക്ഷേത്രത്തില്‍ നിന്നും തൃശ്ശിലേരി ജുമാമസ്തിതില്‍ നിന്നുമാണ് തിരുശേഷിപ്പ് സ്ഥാപിക്കുന്ന ഒക്ടോബര്‍ മൂന്നിന് നല്‍കുന്ന നേര്‍ച്ച സദ്യക്കുള്ള ആദ്യ അരിയും തേങ്ങയും നല്‍കിയത്. മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ വി.വി. നാരായണ വാര്യര്‍, വി.വി. രാമകൃഷ്ണന്‍, ക്ഷേത്രം ജീവനക്കാരന്‍ സുരേന്ദ്രന്‍, മഹല്ല് കമ്മിറ്റി പ്രസിഡിഡന്റ് റഷീദ്തൃശ്ശിലേരി, തിരുനെല്ലി പഞ്ചായത്ത് അംഗങ്ങളായ എം.കെ. രാധാകൃഷ്ണന്‍, എ.കെ. വിഷ്ണു എന്നിവര്‍ പള്ളിയിലെത്തി അരിയും തേങ്ങയും മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പാളികാര്‍പ്പോസിന് കൈമാറി. കോതമംഗലം ബാവായെ ദേവാലയത്തിലേക്ക് വഴി കാണിച്ച നായര്‍ കുടുംബത്തെ അനുസ്മരിപ്പിച്ച് തിരുശേഷിപ്പ് സ്ഥാപിക്കുമ്പോള്‍ തൂക്കുവിളക്കെടുക്കുന്ന ഉദയകുമാര്‍ കണിവരമൂലക്ക് മെത്രാപ്പോലീത്ത ഉപഹാരം സമ്മാനിച്ചു.