ബത്തേരി ആര്‍ക്കോപ്പം…?

0

ഭാവിയില്‍ സി പി എമ്മിനൊപ്പം പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് കെപിസിസി സെക്രട്ടറി സ്ഥാനം രാജി വെച്ച എം.എസ് വിശ്വനാഥന്‍ പറയുമ്പോള്‍ പിന്നില്‍ കൃത്യമായ ധാരണകളുണ്ടെന്ന് വ്യക്തം. അത് ബത്തേരിയിലെ എല്‍.ഡി.എഫ് സീറ്റാണോ അതോ നഗര സഭയിലെ പദവികളാണോ എന്ന് വരും ദിവസങ്ങളിലറിയാം. ബത്തേരി സംവരണ മണ്ഡലമായ 2011 ലെ തിരഞ്ഞെടുപ്പിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിശ്വനാഥന്‍ സീറ്റ് ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ 2 തവണയും ഐസി ബാലകൃഷ്ണനായിരുന്നു നറുക്ക്. ഇത്തവണ പക്ഷെ വിശ്വനാഥന്‍ ആവിശ്യം ശക്തമാക്കി. പരിഗണിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നുള്ള സൂചനകളും വളരെ മുന്‍പേ നല്‍കി.ഇക്കാര്യമാവശ്യപ്പെട്ട് കെപിസിസിക്കും രാഹുല്‍ ഗാന്ധിക്കും നിവേദനം നല്‍കിയിരുന്നു. കുറമ സമുദായത്തെ കോണ്‍ഗ്രസ്സ് അവഗണിക്കുന്നു എന്ന ആരോപണമാണ് പാര്‍ട്ടി വിടുന്നതിന് പ്രധാനകാരണമായി വിശ്വനാഥന്‍ പറഞ്ഞത്. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പികെ അനില്‍ കുമാറിനും കെപിസിസി നിര്‍വാഹക സമിതിയംഗം കെ.കെ വിശ്വനാഥനും പിന്നാലെയാണ് എം എസ് വിശ്വനാഥനും വിട്ടുപോകുന്നത് എന്നത് ചെറിയ ക്ഷീണമല്ല കോണ്‍ഗ്രസിന് ജില്ലയില്‍ വരുത്തുക. രാഹുല്‍ ഗാന്ധിയുടെ മണ്ഡലം കൂടിയായതിനാല്‍ സംസ്ഥാന രാഷ്ട്രീയത്തിലും ഈ കൂട്ടയിറങ്ങിപോക്ക് ചര്‍ച്ചയാകും.

ബത്തേരിയില്‍ എന്താകും…?

സ്ഥാനാര്‍ത്ഥിത്വം കിട്ടിയില്ലെങ്കില്‍ വിശ്വനാഥന്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ ബത്തേരി ചെയര്‍മാനാകുമോ….അധ്യക്ഷസ്ഥാനം പട്ടിക വര്‍ഗ്ഗവിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ബത്തേരി നഗരസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു എം എസ് വിശ്വനാഥന്‍. പഴേരി വാര്‍ഡില്‍ നിന്നും വിശ്വനാഥന്‍ ജയിച്ചെങ്കിവും യുഡിഎഫ് അമ്പേ പരാജയപ്പെട്ടു. പട്ടികവര്‍ഗ്ഗ വിഭാകത്തിന്‍ നിന്ന് ജയിച്ച് വന്ന ഏക വ്യക്തിയായ സിപിഎമ്മിലെ ടി.കെ രമേഷ് നഗര സഭാധ്യക്ഷനാവുകയും ചെയ്തു. യുഡിഎഫില്‍ മറ്റു രണ്ടു വിഭാഗക്കാരും ലീഗില്‍ നിന്ന് ജയിച്ചു വന്നവരാണ്.ബത്തേരി നഗരസഭാ അധ്യക്ഷന്‍ ടി കെ രമാഷും ബത്തരി നിയസഭാ സീറ്റിലേക്ക് പരിഗണക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ രണ്ടു പേരില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും നഗരസഭകളിലെ സ്ഥാനമാനങ്ങളില്‍ മാറ്റം വരുത്തിയേക്കാം.

എം എസ് വിശ്വനാഥനാണ് മത്സരിക്കുന്നതെങ്കില്‍ നിലവിലുള്ള കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കേണ്ടി വരും.ജയിച്ചാല്‍ എംഎല്‍എ ആകാം. ഇല്ലെങ്കില്‍ തിരികെ വന്ന്് സിപിഎം ടിക്കറ്റില്‍ നഗരസഭയിലേക്ക് മത്സരിക്കാം.ടികെ രമേഷ് ആണ് നിയസഭയിലേക്ക് മത്സരിക്കുന്നതെങ്കില്‍ എം.എസ് വിശ്വനാഥന് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാതെ തന്നെ നഗരസഭാ അധ്യക്ഷനാകാം.എന്നാല്‍ വിപ്പു പ്രശ്‌നം വരുമെങ്കില്‍ രാജിവച്ച് വീണ്ടും മത്സരിക്കേണ്ടി വരും. ചി കെ രമേഷ് നിയമസഭയിലേക്ക് ജയിച്ചാല്‍ ഒഴിവുള്ള സീറ്റുകളില്‍ മത്സരിച്ച് ജയിച്ചാല്‍ വിശ്വനാഥന്‍ അധ്യക്ഷനാകും. ഇതൊന്നുമല്ലാതെ മറ്റെന്തങ്കിലും ഫോര്‍മുലയാണോ ധാരണയായിട്ടുള്ളതെന്നും പറയാന്‍ കഴിയില്ല. എന്നാല്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ സ്വഭാവം വച്ചും അതിന് സിപിഎം നല്‍കിയ പിന്തുണ നോക്കിയാലും എം എസ് വിശ്വനാഥന്‍ തന്നെ ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. ബത്തേരിയില്‍ പാര്‍ട്ടി ച്ഹ്നത്തില്‍ മത്സരിച്ചേക്കുമോയെന്നും കമ്ടറിയണം.കഴിഞ്ഞ 20 വര്‍ഷത്തോളമായി കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന എം.എസ് വിശ്വനാഥന്‍ കെപിസിസി സെക്രട്ടറി,ബത്തേരി നഗരസഭാ കൗണ്‍സിലര്‍ എന്നിവയ്ക്കു പുറമെ ബത്തേരി അര്‍ബന്‍ ബാങ്ക് ഡയറക്ടറുമണ്. കയര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥന്‍ അത് രാജി വെച്ചാണ് രാഷ്ട്രീയത്തിലേക്കും ബിസിനസ്സിലേക്കും എത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!