കല്‍പ്പറ്റ:പാരമ്പര്യ കളരി മര്‍മ്മ നാട്ടുവൈദ്യസമ്പ്രദായത്തെ ശക്തിപ്പെടുത്താന്‍ ഗവ:മുന്‍കൈയെടുക്കണമെന്ന് കല്‍പ്പറ്റ ലീഗ് ഹൗസില്‍ ചേര്‍ കവെന്‍ഷന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. എസ്.ടി.യു.അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ:എം.റഹ്മത്തുള്ള യോഗം ഉദ്ഘാടനം ചെയ്തു. പി.കെ.എം.എന്‍.വി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം.സി.അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. പുതിയ ജില്ലാ ഭാരവാഹികളായി പരമേശ്വരന്‍വൈദ്യര്‍ പ്രസിഡന്റായും,കമാല്‍ വൈദ്യര്‍ ജനറല്‍ സെക്രട്ടറിയായും,ട്രഷറര്‍ റസീഫ് അലിയേയും തിരഞ്ഞെടുത്തു.മനാഫ് തങ്ങള്‍,കുഞ്ഞമ്മദ് പീടികക്കണ്ടി എിവരെ വൈസ് പ്രസിഡന്റുമാരായും,അസ്‌ലം തങ്ങള്‍,ആയിഷ അമ്പലവയല്‍ സെക്രട്ടറിമാരായും സിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പ് എസ്.ടി.യു.ജില്ലാ ജനറല്‍ സെക്രട്ടറി സി.മൊയ്തീന്‍കുട്ടി നിര്‍വഹിച്ചു.യോഗത്തില്‍ ഗിരീഷ് വൈദ്യര്‍,ബാലന്‍ വൈദ്യര്‍,വി.കെ.റസാഖ്,വെള്ളന്‍ വൈദ്യര്‍,കെ.മൂസ്സക്കുട്ടി,വി.കെ.മോഹനന്‍,എം.എ.മുഹമ്മദ്, ചന്ദ്രശേഖരന്‍,രാജേഷ് ഇരുളം,രവീന്ദ്രന്‍ വൈദ്യര്‍,സി.മുഹമ്മദ് ഇസ്മായില്‍,കെ.ടി.യൂസഫ് എിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.