സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കള്‍ സി എച്ചിനെ മാതൃകയാക്കണമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍. തന്‍റെ അമ്പത് വര്‍ഷത്തെ ജീവിതം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ സമൂഹത്തിന് സംഭാവന അര്‍പ്പിച്ച വ്യക്തിത്വമായിരുന്നു സി എച്ച്. എഴുത്ത് കാരന്‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍, ഭരണാധികാരി, മികച്ച പാര്‍ലമെന്‍റ്റിയന്‍ തുടങ്ങി കൈവെച്ച മേഖലകളിലൊക്കെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളില്‍ ഒരാളായിരുന്നു സി എച്ച്. നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന സി എച്ച് അനുസ്മരണവും എന്റോവ്മെന്റ് വിതരണവും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി ടി ഹുനൈസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ലീഗ് സെക്രട്ടറി പി എം സാദിഖലി സി എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. സംസാരിക്കുകയായിരുന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.