കലാജാഥ പ്രയാണം തുടങ്ങി.
വര്‍ത്തമാന കാല സാമൂഹിക വിഷയങ്ങളെ പ്രമേയമാക്കി കേരള എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കലാവേദിയായ ഗ്രാന്‍മ ഒരുക്കുന്ന കലാജാഥ നേരറിവുകള്‍ പര്യടനം ആരംഭിച്ചു.മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ എഴുത്തകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഒ.കെ. ജോണി കലാജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു.
യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.വി.ഏലിയാമ്മ , ജില്ലാ പ്രസിഡണ്ട് കെ.ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു .ടി.കെ.അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും എ.കെ.രാജേഷ് നന്ദിയും പറഞ്ഞു.
ബുധനാഴ്ച ജാഥ 10 മണിക്ക് വെള്ളമുണ്ട 8/4 ല്‍ നിന്നും ആരംഭിക്കും. 12 മണി കാട്ടിക്കുളം, 3 മണി പനമരം ,5.30 മീനങ്ങാടി എന്നീ കേന്ദ്രങ്ങളില്‍ ജാഥ അീഗങ്ങള്‍ പരിപാടികള്‍ അവതരിപ്പിക്കും. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന എന്‍.ജി.ഒ.യൂണിയന്‍ പ്രവര്‍ത്തകരായ 17 കലാകാരന്‍മാരാണ് ജാഥയില്‍ അണിനിരക്കുന്നത്. സുരേഷ് ബാബു ശ്രീസ്ഥയുടെ രചനകള്‍ക്ക് മനോജ് നാരായണനാണ് സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. ടി. മന്‍സൂറാണ് കലാ സംവിധാനം നിര്‍വഹിച്ചത്.യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം യു.കെ. സരിത ക്യാപ്റ്റനും ,പി.സനല്‍കുമാര്‍ വൈസ് ക്യാപ്റ്റനും ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി സുബ്രമണ്യന്‍ മാനേജരുമാണ്.