ജില്ലാ ട്രഷറിയില്‍ ഇടപാടുകള്‍ മുടങ്ങി

0

വയനാട് ജില്ലാ ട്രഷറിയില്‍ പണമിടപാടുകള്‍ മുടങ്ങിയതോടെ പൊതുജനങ്ങള്‍ വലഞ്ഞു. സെര്‍വര്‍ തകരാറിലായതായിരുന്നു കാരണം. പെന്‍ഷന്‍ വാങ്ങാനെത്തിയവരും കാത്ത് നിന്നു തിരിച്ചുപോയി.രാവിലെ എത്തിയ ഏതാനും പേര്‍ക്കു പണം നല്‍കിയെങ്കിലും ഇന്റര്‍നെറ്റ് തകരാറിലായതോടെ വിതരണം നിര്‍ത്തിവയ്ക്കുകയായിരുന്നു.

രാവിലെ മുതല്‍ വന്നവരും വൈകുന്നേരം വരെ കാത്തുനിന്നു.കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ന് പൂര്‍ണമായും പണമിടപാടുകള്‍ തടസ്സപ്പെട്ടത്.പ്രായമായവരും, സ്ത്രീകളുമടക്കം നിരവധി ആളുകളാണ് ജില്ലാ ട്രഷറിയില്‍ കാത്തുനിന്നത്.നാളെ പണിമുടക്കായതിനാല്‍ പലരും രാവിലെ എത്തിയിരുന്നു.വിവിധ പണമിടപാടുകള്‍ നടക്കുന്നതുകൊണ്ട് പല സൈറ്റുകളും തടസപ്പെട്ടിരിക്കുകയാണെന്നും, വരും ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പണമിടപാടുകള്‍ നടത്തുമെന്നും ജില്ലാ ട്രഷറി ഓഫീസര്‍ എം കെ ഡാലി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!