നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാനൊരുങ്ങി മുന്നണികള്‍

0

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലങ്ങളിലെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാക്കാനൊരുങ്ങി മുന്നണികള്‍. ഇത്തവണ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ തന്നെ നിരവധി വിഷയങ്ങളാണ് ഉള്ളത്. രാത്രിയാത്ര നിരോധനം, വയനാട് റെയില്‍വേ, വന്യമൃഗശല്യം, ഗവ. കോളേജ് അടക്കമുളള വിഷയങ്ങളായിരിക്കും തെരെഞ്ഞടുപ്പിന് മുന്നണികള്‍ പ്രധാന ആയുധങ്ങളാക്കുക.

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് മുന്നണികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലങ്കിലും തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ സംബന്ധിച്ച്  ചര്‍ച്ച തുടങ്ങികഴിഞ്ഞു. മുന്‍വര്‍ഷങ്ങളെ പോലെ വയനാട് റെയില്‍വേ, വന്യമൃഗശല്യം, രാത്രി യാത്രാനിരോധനം, ബൈരക്കുപ്പ പാലം അടക്കമുള്ള വിഷയങ്ങള്‍ ഇത്തവണയും മുന്നണികള്‍ പ്രധാന ചര്‍ച്ചാവിഷയമാകും. ഇതിനുപുറമെ ഇത്തവണ സുല്‍ത്താന്‍ ബത്തേരി ഗവ. കോളേജ്, ബീനാച്ചി   പനമരം റോഡ്, ബീനാച്ചി എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍, മൂന്ന് വര്‍ഷമായിട്ടും നടപ്പാകാത്ത മാങ്കുളം മോഡല്‍ വടക്കനാട് പദ്ധതി, അനന്തമായി നീളുന്ന സ്വയം സന്നദ്ധപുനരധിവാസ പദ്ധതി, പുല്‍്പ്പള്ളി മേഖലയിലെ വരള്‍ച്ചക്ക് പരിഹാരം, കടമാന്‍ തോട് പദ്ധതി, ഫയര്‍സ്‌റ്റേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ഇത്തവണയും ചര്‍ച്ചയാവും എന്നതില്‍ സംശയമില്ല. ഇതിനുപുറമെ പ്രദേശികമായി നിരവധി വിഷയങ്ങളും ഉയര്‍ന്നുവരുന്നുണ്ടന്നാണ് അറിയുന്നത്. എന്തായാലും മുന്നണികള്‍ക്ക് തെരഞ്ഞെടുപ്പിന് ഉയര്‍ത്തികൊണ്ടുവരാന്‍ നിരവധി പ്രശ്‌നങ്ങളാണ് മുന്നിലുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!