ഗോദാവരി കോളനി നിവാസികള്‍  കുത്തിയിരുപ്പ് സമരം നടത്തി. 

0

തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗോദാവരി കോളനി നിവാസികള്‍ സബ്ബ് കലക്ടര്‍ ഓഫിസിനുമുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തി. പട്ടയംഅനുവദിക്കുക, കോളനിയുടെ ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം

കുടിയേറിയിട്ട് 18 വര്‍ഷമായിട്ടും ഭൗതിക സഹചര്യങ്ങള്‍ മെച്ചപ്പെടുത്താത്ത അവസ്ഥയില്‍ പ്രതിഷേധിച്ചാണ് തലപ്പുഴ ഗോദാവരി കോളനിനിവാസികള്‍ മാനന്തവാടി സബ് കളക്ടര്‍ ഒഫിസിന് മുന്നില്‍ സമരവുമായ് എത്തിയത്.

 

ഗോദാവരി കോളനിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, താമസ ഭൂമിക്ക് കൈവശ അവകാശ രേഖ അനുവദിക്കുക,കുടിവെള്ള പ്രശ്‌നം പരിഹരിക്കുക,ഭവന രഹിതര്‍ക്ക് ഭവനം അനുവദിക്കുക,റോഡുകള്‍ പൂര്‍ത്തീകരിക്കുക,എഫ്ആര്‍സി കമ്മിറ്റി പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.സമരം നീണ്ടപ്പോള്‍ പോലീസ് സ്ഥലത്ത് എത്തുകയും, സമരത്തിന് മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാല്‍ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇത് സമരക്കാറും പോലിസും തമ്മില്‍ വാക്കേറ്റമുണ്ടായി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടിക്കിടയില്‍ സബ്ബ് കലക്ടര്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. ചര്‍ച്ചയില്‍ സമരക്കാര്‍ പ്രധാനമായും ഉന്നയിച്ച വിഷയങ്ങള്‍ സബ്ബ് കലക്ടര്‍ കേള്‍ക്കുകയും അടുത്ത ദിവസങ്ങളില്‍ തന്നെ കോളനി സന്ദര്‍ശിക്കുമെന്നും വിഷയങ്ങള്‍ പഠിച്ച് സമരക്കാരുടെ ആവശ്യങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുമെന്നും സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പുമ്മേല്‍ സമരം അവസാനിപ്പിച്ചു.

ചര്‍ച്ചയില്‍ബ്ലോക്ക് മെമ്പര്‍ അസിസ് വാളാട്, വാര്‍ഡ് മെമ്പര്‍ പി.എസ്. മുരുകേശന്‍,കോളനിനിവാസികളായകെ.സി.ചന്ദ്രന്‍,എം.വി.ബാലന്‍,രുഗ്മണി ചന്ദ്രന്‍,ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!