പഞ്ചായത്തിലെ നെല്‍കര്‍ഷകരില്‍ നിന്നും നെല്ല് ഉയര്‍ന്ന വിലയില്‍ സംഭരിച്ച് നെന്മേനി കുത്തരി എന്ന പേരില്‍ വിപണിയലിറക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. പരമ്പരാഗത നവീന രീതികളിലായി അരിയാക്കി വിപണിയിലിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം അരി വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്.
ഇതിനായി കര്‍ഷകര്‍ക്ക് വിത്തും വളവും സൗജന്യമായി നല്‍കും. പഞ്ചായത്തില്‍ 820 ഹെക്ടര്‍ വയലിലാണ് നെല്‍കൃഷി ചെയ്യുന്നത്. പഞ്ചായത്ത് ഭരണ സമിതിയുടെ ഈ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ നോക്കികാണുന്നത്.