ചുരുങ്ങിയ ദിവസം കൊണ്ട് പഞ്ച ഗുസ്തി പരിശീലിക്കാന്‍ അവസരമൊരുക്കി പഴയ വൈത്തിരി ബാബ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും വയനാട് ജില്ലാ ആം റസ്ലിംഗ് അസോസിയേഷനും.ബാബ ക്ലബ്ബില്‍ പരിശീലന പരിപാടി ഉദ്ഘാടനം ജില്ലാ പഞ്ച ഗുസ്തി അസോസിയേഷന്‍ സെക്രട്ടറി നവീന്‍ പോള്‍ നിര്‍വഹിച്ചു.
ജൂനിയര്‍, യൂത്ത്, സീനിയര്‍, കായിക താരങ്ങള്‍ക്കും, ആണ്‍, പെണ്‍, പുരുഷ, വനിത വിഭാഗങ്ങള്‍ക്കും ആണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ മുഹമ്മദ് ആലി അധ്യക്ഷനായിരുന്നു.സാജിത് കുന്നത്, എബ്രഹാം, ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു