ഗ്രീന്‍ സോണ്‍ പദ്ധതിയ്ക്ക് തുടക്കമായി

0

യുവ ജനങ്ങളിലൂടെ കാര്‍ഷിക മുന്നേറ്റം കേരള സംസ്ഥാന യുവജന കമ്മീഷന്‍ നടപ്പാക്കുന്ന. ഗ്രീന്‍ സോണ്‍ പദ്ധതി ജില്ലയില്‍ തുടക്കമായി.പച്ചക്കറി തൈ നടീല്‍ ഉദ്ഘാടനം വെള്ളമുണ്ട  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.വെള്ളമുണ്ട പാലയാണ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് പച്ചക്കറി കൃഷി നടത്തുന്നത്.

സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ പതിനാല് ജില്ലകളിലും  നടപ്പാക്കുന്ന. ജൈവ പച്ചക്കറി കൃഷി പദ്ധതിയാണ് ഗ്രീന്‍ സോണ്‍. ഈ പദ്ധതി ജില്ലയില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പാലയാണ. പ്രദേശത്താണ് നടപ്പാക്കുന്നത്.പാലയാണ ചാരിറ്റബിള്‍ സൊസൈറ്റി യുമായി സഹകരിച്ച് നടപ്പാക്കുന്ന പച്ചക്കറികൃഷി. ആദിവാസി ഊരുകളിലും, അനാഥാലയങ്ങള്‍,  നിര്‍ധനരായ ആളുകളുടെ വീടുകളിലേക്കും പച്ചക്കറികള്‍ സൗജന്യമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.  മൂന്നുമാസംകൊണ്ട് വിളവെടുക്കാവുന്ന പച്ചക്കറി ഇനങ്ങള്‍ ആയ. തക്കാളി, പച്ചമുളക്,  പടവലം, തുടങ്ങി വിവിധ ഇനം പച്ചക്കറികള്‍ ആണ് കൃഷിചെയ്യുന്നത്. വര്‍ഷങ്ങളായി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച പാലയാണ ചാരിറ്റബിള്‍ സൊസൈറ്റിക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഗ്രീന്‍ സോണ്‍ പദ്ധതിയില്‍ ഇവരെ തിരഞ്ഞെടുത്തത്. ഒരു നാടിന്റെ ഉത്സവമായി മാറിയ തൈ നടീല്‍  ചടങ്ങില്‍ സൊസൈറ്റി അംഗങ്ങള്‍ക്ക് പുറമേ തരുവണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളും നാട്ടുകാരും പങ്കാളികളായി.

Leave A Reply

Your email address will not be published.

error: Content is protected !!