‘നിലാവ്’പദ്ധതിക്ക് നാളെ തുടക്കം ജില്ലയില്‍ വെള്ളമുണ്ട

0

തെരുവുവിളക്കുകള്‍ എല്‍ഇഡിയാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ‘നിലാവ്’ പദ്ധതിക്ക് നാളെ തുടക്കമാകും.സംസ്ഥാനത്ത് അഞ്ച് പഞ്ചായത്തുകളിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടതിന്റെ സന്തോഷത്തിലാണ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

തെരുവുകളില്‍ നിലാവെളിച്ചമൊഴുകുന്നത് ഇനി കഥകളിലായിരിക്കില്ല. വഴികാട്ടാന്‍ നിലാവ് തന്നെ ഉദിക്കും. തെരുവുവിളക്കുകള്‍ എല്‍ഇഡിയാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ‘നിലാവ്’ പദ്ധതി നാളെ തുടങ്ങും പുതുവത്സര ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതാണ് ബള്‍ബുകള്‍ എല്‍ഇഡിയാക്കല്‍ പദ്ധതി.തുടര്‍ന്നാണ് നിലാവ് ആവിഷ്‌കരിച്ചത്.കെഎസ്ഇബി നോഡല്‍ ഏജന്‍സിയായി തദ്ദേശവകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടം പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 500 വീതം എല്‍ഇഡി ബള്‍ബുകളെങ്കിലും സ്ഥാപിക്കും.ബള്‍ബുകള്‍ വാങ്ങല്‍, സ്ഥാപിക്കല്‍, അറ്റകുറ്റപ്പണി എന്നിവ കെഎസ്ഇബിയുടെ ചുമതലയിലാകും. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ എനര്‍ജി മാനേജ്‌മെന്റ് എഫിഷ്യന്‍സി ലിമിറ്റഡില്‍ (ഇഎംഎസ്എല്‍)നിന്നാണ് വാറന്റിയുള്ള ബള്‍ബ് വാങ്ങുക.സാമ്പത്തിക ചെലവ് തദ്ദേശസ്ഥാപനം വഹിക്കും. കെഎസ്ഇബിയും തദ്ദേശസ്ഥാപനങ്ങളും പദ്ധതി നടത്തിപ്പിന് കരാറുണ്ടാക്കും പ്രവര്‍ത്തനക്ഷമത കൂടിയതയും കൂടുതല്‍ വെളിച്ചം നല്‍കുന്നതുമാണ് എല്‍ഇഡി ബള്‍ബ്.തെരുവുവിളക്കുകള്‍ എല്‍ഇഡിയിലേക്ക് മാറുന്നതോടെ വൈദ്യുതി ഉപയോഗത്തിലും ഈ ഇനത്തില്‍ ചെലവഴിക്കുന്ന തുകയിലുമടക്കം കുറവ് വരും.സംസ്ഥാനത്ത് ആദ്യഘട്ടമായി അഞ്ച് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.ജില്ലയില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആണ് ഇതില്‍ ഉള്‍പ്പെട്ടത്.എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍

Leave A Reply

Your email address will not be published.

error: Content is protected !!