രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് രാഹുല്‍ഗാന്ധി എംപി നാളെ വയനാട്ടിലെത്തും.22ന് ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കും. നാളെ വൈകിട്ട് എത്തുന്ന രാഹുല്‍ രാത്രി കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ തങ്ങും. 22ന് വിവിധ പരിപാടികളില്‍
പങ്കെടുക്കും.
ഉച്ചക്ക് 12.30ന് തൃക്കൈപ്പറ്റ മുതല്‍ മുട്ടില്‍ വരെ നടക്കുന്ന ട്രാക്ടര്‍ റാലിയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും. തുടര്‍ന്ന് വണ്ടൂരിലും, നിലമ്പൂരിലും പരിപാടികളില്‍ പങ്കെടുക്കും. 23ന് ഐശ്വര്യ കേരള യാത്ര സമാപനത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് തിരിച്ചുപോകും.