വയനാട് മെഡിക്കല്‍കോളേജ് 140 തസ്തികകള്‍ സൃഷ്ടിച്ചു

0

വയനാട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തന ത്തിന് 140 തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ നാംദേവ് ഖൊബ്രഗഡെയാണ് ഉത്തരവ് ഇറക്കിയത്.മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് നടപടി.

115 ടീച്ചിംഗ് 25 നോണ്‍ ടീച്ചിംഗ് തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. തസ്തികകളില്‍ യുജിസി പ്രകാരം ശമ്പളം നല്‍കും. ജില്ലാ ആശുപത്രിക്ക് സമീപം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച മൂന്നുനില കെട്ടിടം മെഡിക്കല്‍കോളേജ് അധ്യായത്തിന് സജ്ജീകരിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!