കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

0

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 2021 – 2022 വാര്‍ഷിക ബഡ്ജറ്റില്‍ മുഖ്യ പരിഗണന കൃഷിക്കും ക്ഷീരവികസനത്തിനും വനിതാ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും. 45,73,26,951 രൂപ വരവും, 45,51,43,000 രൂപ ചിലവും 21,83,951 നീക്കിയിരിപ്പുമുള്ള ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീബ് കരണി അവതരിപ്പിച്ചു.

സമ്പൂര്‍ണ്ണ ഭവന പദ്ധതി, സമ്പൂര്‍ണ്ണ ശുചിത്വ – കുടിവെള്ള പദ്ധതി, വയോജന – ഭിന്നശേഷി ക്ഷേമ പദ്ധതി, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും പരിഗണന നല്‍കിയിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാതകള്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരള റൂറല്‍ & അര്‍ബണ്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ സഹായത്തോടെ കമ്പളക്കാട് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക വകയിരുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കമല രാമന്‍ അദ്ധ്യക്ഷയായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!