കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയ അധിക സൗകര്യങ്ങള്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പേവാര്‍ഡ്,45 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ്,50 ലക്ഷം രൂപ വിനിയോഗിച്ചുളള മൂന്ന് വെന്റിലേറ്ററുകള്‍ എന്നിവയാണ് പുതുതായി ഒരുക്കിയ സൗകര്യങ്ങള്‍.
ഇതിനായി ആകെ 1 കോടി 45 ലക്ഷം രൂപ വിനിയോഗിച്ചു.വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച ഒരു വെന്റിലേറ്ററും എം.എല്‍.എ കൈമാറി.