തറവില നിശ്ചയിച്ച് കര്‍ഷകരില്‍ നിന്നും കൃഷിവകുപ്പും,ഹോര്‍ട്ടി കോര്‍പ്പും ചേര്‍ന്ന് നേന്ത്രവാഴക്കുല സംഭരിച്ചതില്‍ കര്‍ഷകരെ വഞ്ചിച്ചുവെന്ന് നെന്മേനി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
24 രൂപ തറവില നിശ്ചയിച്ച് സംഭരിച്ച വാഴക്കുലയുടെ പണം നല്‍കാത്തതിനുപുറമെ വിപണി വില ലഭിക്കുകയില്ലെന്നും നടപടി പിന്‍വലിച്ച് കര്‍ഷകര്‍ക്ക് നിശ്ചയിച്ച തറവില അനുസരിച്ചുള്ള തുക നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.നടപടിയുണ്ടായില്ലെങ്കില്‍ കൃഷിവകുപ്പിന്റെയും ഹോര്‍ട്ടി കോര്‍പ്പിന്റെയും ഓഫീസുകളുടെ മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.