കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.
2021-22 വര്‍ഷത്തേക്കുള്ള 17,99,04,046 രൂപ വരവും 17,87,47,200 രൂപ ചിലവും 11,56,846 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു.ഉല്‍പ്പാദന മേഖല, സേവന മേഖല, പശ്ചാത്തല മേഖല തുടങ്ങിയവക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള സമ്പൂര്‍ണ ബജറ്റാണിത്.കൂടാതെ, തൊഴില്‍ രഹിതരായ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ ധനസഹായം, കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സ്വയം തൊഴില്‍ പദ്ധതികള്‍,കാര്‍ഷിക മേഖല, മത്സ്യ മേഖല, മൃഗസംരക്ഷണം, ക്ഷീര വികസനം, പ്രാദേശിക സാമ്പത്തിക വികസനം, സദ്ഭരണ പദ്ധതികള്‍, വിദ്യാഭ്യാസ മേഖല, പട്ടിക വര്‍ഗം,ആരോഗ്യ മേഖല,വയോജനങ്ങള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യല്‍, ക്ഷേമ പദ്ധതികള്‍ തുടങ്ങിയയും ബജറ്റില്‍ വിഭാവനം ചെയ്യുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ നസീമ പി.എ ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ ഹണി ജോസ്, അനുപമ പി.എസ്, വസന്ത ഇകെ, സെക്രട്ടറി ശ്രീജിത്ത് കരിങ്ങാളി എന്നിവര്‍ സംസാരിച്ചു.