തൊഴിലിടങ്ങളിലെ ജോലി സമയം പുന:ക്രമീകരിച്ചു

0

പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാധ്യത ഉളളതിനാല്‍ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.തൊഴിലാളികളുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുളള സമയത്തിനുളളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. രാവിലെയും ഉച്ചക്ക് ശേഷവും ഉളള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിച്ചിട്ടുണ്ട്.ഉത്തരവ് എല്ലാ തൊഴിലുടമകളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!