പോപ്പുലര്‍ ഫ്രണ്ട്:യൂണിറ്റി മാര്‍ച്ച്
അടിച്ചമര്‍ത്തലും ഭീഷണികള്‍ കൊണ്ടും ആര്‍എസ്എസിന് വിജയിക്കാനാവില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ്. പോപുലര്‍ ഫ്രണ്ട് ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ കമ്മിറ്റി കമ്പളക്കാട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ കാവല്‍ക്കാരാവുക എന്ന പൗര ധര്‍മ്മമാണ് നമുക്ക് നിര്‍വഹിക്കാനുള്ള തെന്നും റഫീഖ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ പി അഷ്‌റഫ് അധ്യക്ഷനായിരുന്നു. എസ്ഡിപിഐ ദേശീയ ജന.സെക്രട്ടറി, അബ്ദുല്‍ മജീദ് മൈസൂര്‍ മുഖ്യാതിഥിയായിരുന്നു. റെനി ഐലിന്‍, വസീം ആര്‍ എസ്, ടി അബ്ദുാസര്‍, തുടങ്ങിയവര്‍ സംസാരിച്ചു.കമ്പളക്കാട് പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ചും സംഘടിപ്പിച്ചു.