സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്: ഉത്സവം 2021 കലാസന്ധ്യ ശനിയാഴ്ച മുതല്‍

0

ജില്ലയില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന ഉത്സവം 2021 കലാസന്ധ്യ ശനിയാഴ്ച ആരംഭിക്കും. സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍, മാനന്തവാടി പഴശ്ശി പാര്‍ക്ക് എന്നിവിടങ്ങളില്‍ വൈകീട്ട് 6 മുതലാണ് കലാസന്ധ്യ നടക്കുക. വട്ടമുടിയാട്ടം,അലാമിക്കളി,കാക്കരിശ്ശി നാടകം,പൂരക്കളി,ഒപ്പന,വട്ടപ്പാട്ട്,ചാക്യാര്‍കൂത്ത് തുടങ്ങി കേരളത്തിലെ തനത് കലകളുടെ അവതരണമാണ് ഉത്സവം 2021 വേദിയില്‍ ഒരുക്കുന്നത്. പൗരാണിക കലാ സംസ്‌കാരം തലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയും, സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം നല്‍കുകയുമാണ് ഉത്സവം 2021ന്റെ ലക്ഷ്യം. ജില്ലയില്‍ നാളെ ആരംഭിക്കുന്ന കലാസന്ധ്യ ഫെബ്രുവരി 26ന് അവസാനിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!