21-22 സാമ്പത്തിക വര്‍ഷത്തെ ഗ്രാമസഭ യോഗം ചേര്‍ന്നു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 21-22 സാമ്പത്തിക വര്‍ഷത്തെ ഗ്രാമസഭ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.എ കെ ജയഭാരതി അധ്യക്ഷത വഹിച്ചു.ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വിപി ബാലചന്ദ്രന്‍ സമീപനരേഖ വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്തംഗങ്ങളായ ജുനൈദ് കൈപ്പാണി, കെ വി വിജയന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എച്ച് ബി പ്രദീപ്, എല്‍സി ജോയ്, അംബിക ഷാജി, സുധി രാധാകൃഷ്ണന്‍, സെക്രട്ടറി പി കെ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.111 ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ സംബന്ധിച്ചു.