സാംസ്‌ക്കാരിക രംഗത്തെ പത്ത് വ്യക്തിത്വങ്ങള്‍ക്ക് ആദരം
ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ കീഴില്‍ ചങ്ങാതികൂട്ടം വാട്ട്സ് അപ്പ് കൂട്ടായ്മ സാംസ്‌ക്കാരിക രംഗത്തെ പത്ത് വ്യക്തിത്വങ്ങളെ ആദരിക്കും. 20ന്് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.വി.എസ് മൂസ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ മുഖ്യ പ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്ന ആന്റണി, ആല്‍ബിന്‍ ജോണ്‍, പി.ജെ.ജോണ്‍ മാസ്റ്റര്‍, മേരികളരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.