സിഒഎ മാനന്തവാടി മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മാനന്തവാടി വൈറ്റ് ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനം സിഒഎ ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയില്‍ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി വിജിത്ത് കെ എന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, മേഖലാ ട്രഷറര്‍ ജോമേഷ് വിജെ വരവ് ചിലവ് കണക്കും, വയനാട് വിഷന്‍ എംഡി പിഎം ഏലിയാസ് കമ്പനി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മേഖലാ പ്രസിഡണ്ട് തങ്കച്ചന്‍ പുളിഞ്ഞാല്‍ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ലോല മേഖലാ നീക്കം ഉപേക്ഷിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയ പ്രമേയം സര്‍ക്കാറിനോടാവശ്യപ്പെട്ടു.അജീഷ്, വിനീഷ് തോണിച്ചാല്‍ തുടങ്ങിവര്‍ സംസാരിച്ചു.