വെബിനാര്‍ സംഘടിപ്പിച്ചു.
വയനാട് മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷ മാസാചാരണത്തിന്റെ ഭാഗമായി മാനന്തവാടി ഗവ.എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും റോഡ് സുരക്ഷ ആധാരമാക്കി വെബിനാര്‍ സംഘടിപ്പിച്ചു. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എസ്, അജിത്കുമാര്‍ എസ് ,അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ ജി, തുടങ്ങിയവര്‍ ക്ലാസെടുത്തു.
പൊതു സ്ഥലങ്ങളായ റോഡുകളില്‍ മറ്റുള്ളവരെ കൂടെ പരിഗണിച്ചു ശ്രദ്ധയോടെ നിയമനുസൃതം വാഹനം ഓടിക്കേണ്ടതിന്റെ ആവശ്യകഥയെ കൃത്യമായി തുറന്ന് കാട്ടുന്നതായിരുന്നു ഈ വെബിനാര്‍. വിദ്യാര്‍ഥികളിലും അദ്ധ്യാപകരിലും ഉണ്ടായിരുന്ന സംശയങ്ങള്‍ ക്ക് മറുപടി നല്‍കുകയും ചെയ്തു.