അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
മാനന്തവാടി ദ്വാരക ടെക്‌നിക്കല്‍ ഹൈസ്‌കൂളി നായി പുതുതായി നിര്‍മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെയും കിച്ചണ്‍ ബ്ലോക്കിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍ സിലൂടെ നിര്‍വ്വഹിച്ചു.രണ്ട് നിലകളിലായി എട്ട് ക്ലാസ്മുറികളും രണ്ട് ഡ്രോയിംഗ് മുറികളും സ്റ്റാഫ് റൂം,സ്‌റ്റെയര്‍ റൂം,ടോയലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പെട്ട അക്കാദമിക് ബ്ലോക്കിന് രണ്ട് കോടി മുപ്പത്തി ആറ് ലക്ഷം രൂപയാണ് ചിലവഴിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അദ്ധ്യക്ഷത വഹിച്ചു.ദ്വാരകയില്‍ നടന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ ഒ ആര്‍ കേളു മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത് പ്രസിഡണ്ട് എച്ച് ഡി പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.