കേന്ദ്രത്തിനും കോണ്‍ഗ്രസിനുമെതിരെ വിജയരാഘവന്‍ വികസനയാത്രയില്‍

0

കൃഷിക്കാരെ മണ്ണില്‍ നിന്ന് പറിച്ചെറിഞ്ഞ് ലോകത്തെ തന്നെ പട്ടിണിയിലാക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാറിന്റെതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. കേന്ദ്ര നയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണന്നും ഇതിനെ എതിര്‍ക്കുന്ന നയമാണ് ഇടതു പക്ഷത്തിന്റെ തെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ വികസന മുന്നേറ്റ ജാഥക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലന്ന് പറഞ്ഞ സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. സംഘ പരിവാറും, ബി.ജെ.പിയും പ്രാകൃത ചിന്താഗതിയുള്ളവരാണ് ഇവര്‍ നാടിനെ ഒന്നായി കാണുന്നില്ലന്നും അദ്ദേഹം ആരോപിച്ചു.

വികസനം കാണാന്‍ വണ്ടി കയറേണ്ട അവസ്ഥ ഇപ്പോള്‍ മലയാളികള്‍ക്ക് ഇല്ലെന്നും അത് സംസ്ഥാനത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബത്തേരിയില്‍ എത്തിച്ചേര്‍ന്ന ജാഥയെ നഗരസഭയ്ക്ക് മുന്നില്‍ വെച്ച് നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് ചെണ്ടമേളത്തിന്റെയും ഇരുചക്ര വാഹന റാലിയുടെയും അകമ്പടിയോടെ ഗാന്ധി ജംഗ്ഷനിലെ സമ്മേളന വേദിയിലേക്ക് ആനയിക്കുകയും ചെയ്തു.
ചടങ്ങില്‍ അഡ്വ ഗീവര്‍ഗീസ് അധ്യക്ഷത വഹിച്ചു.പി.സതിദേവി ,ജോസ് ചെമ്പേരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!