ഹോട്ടല്‍ ഉടമകളെ വഞ്ചിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. പ്രക്ഷോഭത്തിനൊരുങ്ങി ഉടമകള്‍
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2020 ജൂണ്‍ 25 ന് ഇറക്കിയ ഉത്തരവ് പ്രകാരം,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.ഉത്തരവ് പ്രകാരം നല്‍കിയത് റൂം ഒന്നിന് പ്രതിദിനം 33 രൂപ മാത്രമാണ്.തീരുമാനം പുനപരിശോധിച്ച് അര്‍ഹമായ നഷ്ട പരിഹാരം നല്‍കിയില്ലെങ്കില്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് വയനാട് ടൂറിസം അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പ്രകാരം ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റയിന് ഏറ്റെടുത്ത സ്ഥാപനങ്ങള്‍ക്ക് 500 രൂപ മുതല്‍ 1500 രൂപ വരെ നല്‍കുവാന്‍ തീരുമാനിച്ചതും,നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ വയനാട് ജില്ലാ ദുരന്തനിവാരണ വകുപ്പ് ഇതേ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് പ്രകാരം നല്‍കിയത് റൂം ഒന്നിന് പ്രതിദിനം 33 രൂപ മാത്രമാണ്.വയനാട് ജില്ലയിലെ തന്നെ ഏറ്റവും മുന്തിയ ഹോട്ടലുകളാണ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കുവാനും,സി എഫ് എല്‍ ടി സി നടത്തുവാനുമുള്ള ആവശ്യത്തിന് ഉപയോഗിച്ചത്.ഈ ആവശ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ജില്ലക്ക് അനുവദിച്ചതുമാണ്. ഭീമമായ നാശ നഷ്ടങ്ങള്‍ ഈ ഹോട്ടലുകള്‍ക്കുണ്ടായിട്ടുണ്ട്.മേല്‍ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ശമ്പളം നല്‍കാന്‍ സാധിക്കാത്തതിനാല്‍ തൊഴിലാളികളുടെ കുടുംബവും പ്രതിസന്ധിയിലാണ്.തീരുമാനം പുനപരിശോധിച്ച് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നും,ഇല്ലാത്ത പക്ഷം സമരപരിപാടികളിലേക്ക് നീങ്ങുമെന്നും വയനാട് ടൂറിസം അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.പത്ര സമ്മേളനത്തില്‍ മനു വയനാട് സ്‌ക്വയര്‍,ബെസ്സി പാറക്കല്‍,അബ്ദുള്‍ റഹ്മാന്‍ ഗ്രീന്‍സ് എന്നിവര്‍ പങ്കെടുത്തു.