എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു
ലഹരി വിമുക്ത കേരളം എന്ന ആശയം നടപ്പിലാക്കുന്നതിന്റ് ഭാഗമായി ലഹരി മാഫിയയെ തുടച്ച് നീക്കാന്‍ കര്‍ശനമായ നടപടികളാണ് എക്‌സൈസ് വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.പുതുതായി പണി കഴിപ്പിച്ച മാനന്തവാടി റെയ്ഞ്ച് ഓഫീസ് കെട്ടിടത്തിന്റ് ഉദ്ഘാടനം ഓണ്‍ ലൈനിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിമരുന്ന് കടത്തിനും,അനധികൃത ലഹരിമരുന്ന് വില്‍പ്പനയ്ക്കും തടയിട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് സര്‍വ്വകാല റിക്കോര്‍ഡാണെന്നും മന്ത്രി പറഞ്ഞു.ഫലകം അനാച്ചാദനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിച്ചു.ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി,നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി,വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ,ഡിവിഷന്‍ കൗണ്‍സിലര്‍ ബി ഡി അരുണ്‍ കുമാര്‍,ഡെപ്യുട്ടി എക്‌സൈസ് കുമ്മിഷണര്‍ ടി കെ അഷ്‌റഫ്,അസി: കമ്മീഷണര്‍മാരായ സോജന്‍ സെബാസ്റ്റ്യന്‍,ടി എ കാസിം,സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് അനില്‍കുമാര്‍,റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് ഷറഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.