അദാലത്തില്‍ ജനങ്ങള്‍ ഒഴുകിയെത്തി പരാതി കേള്‍ക്കാന്‍ വിശ്രമമില്ലാതെ മന്ത്രിമാര്‍

0

തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ പനമരം സെന്റ് ജൂഡ് പാരിഷ് ഹാളിലെ സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് പരാതികളും അപേക്ഷകളുമായി ജനങ്ങള്‍ ഒഴുകിയെത്തി. മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പനമരം ബ്ലോക്കിന്റെ പരിധിയിലുമുള്ള മുന്‍കൂട്ടിയുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിച്ചവരും നേരിട്ട് പരാതി സമര്‍പ്പിക്കാനെത്തിയവരുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു.വിശ്രമമില്ലാതെ ജനങ്ങളില്‍ നിന്നും ഒരേസമയം മൂന്ന് മന്ത്രിമാരും പരാതികള്‍ പരിശോധിച്ചു.

തിരക്ക് നിയന്ത്രിക്കാനും വരുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്‍കാനുമെല്ലാം സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ അപേക്ഷകര്‍ക്ക് പ്രത്യേക കൗണ്ടറില്‍ നിന്നും ടോക്കണ്‍ നല്‍കി മന്ത്രിമാരെ നേരിട്ട് കാണാന്‍ അവസരം ഒരുക്കിയിരുന്നു. ഇവിടെ നിന്നും ഊഴം അനുസരിച്ചായിരുന്നു അദാലത്ത് നടക്കുന്നയിടത്തേക്കുള്ള പ്രവേശനം. ഭിന്നശേഷിക്കാരായ അപേക്ഷകര്‍ക്ക് അധികസമയം കാത്തു നില്‍ക്കാതെ മന്ത്രിമാരെ കണ്ട് പരാതികളും അപേക്ഷകളും നല്‍കാന്‍ സൗകര്യമുണ്ടായിരുന്നു.
ഓണ്‍ലൈനില്‍ കാബിനറ്റ് യോഗമുള്ളതിനാല്‍ അല്‍പ്പസമയം ഇതിനായി ചെലവഴിച്ചതിന് ശേഷം മന്ത്രിമാരായ ഇ.പി.ചന്ദ്രശേഖരന്‍, ടി.പി.രാമകൃഷ്ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അദാലത്ത് നടക്കുന്ന ഹാളിലേക്ക് എത്തുകയായിരുന്നു. അവസാന പരാതിക്കാരെയും കണ്ടതിന് ശേഷമാണ് ഇവര്‍ അദാലത്തിന്റെ വേദി വിട്ടത്. ു. റവന്യു സംബന്ധമായ പരാതികള്‍, റേഷന്‍ കാര്‍ഡുകളുടെ തരം മാറ്റം, ചികിത്സാധനസഹായം, പട്ടയം എന്നിങ്ങനെയുള്ള പരാതികള്‍ക്ക് പുറമെ പ്രാദേശിക വിഷയങ്ങളും അദാലത്തിന്റെ പരിഗണനയ്ക്കായി വന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയ്ക്കായുള്ള പരാതികള്‍ തീരുമാനത്തിനായി സമര്‍പ്പിക്കും. വായ്പ എഴുതി തള്ളല്‍, വിദ്യാഭ്യാസ വായ്പയലിലെ പലിശയിളവ് തുടങ്ങിയ കാര്യങ്ങളിലും സംസ്ഥാന തലത്തില്‍ പ്രത്യേക തീരുമാനം വേണ്ടതാണ്. ബാക്കിയുള്ള പരാതികളില്‍ എളുപ്പം തീര്‍പ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മന്ത്രിമാര്‍ പരിഹാരമുണ്ടാക്കി. റവന്യു, സിവില്‍ സ്‌പ്ലൈസ്, കൃഷി, സാമൂഹ്യനീതി വകുപ്പ്, പഞ്ചായത്ത് എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായി പ്രത്യേക കൗണ്ടര്‍ അദാലത്തില്‍ സജ്ജമാക്കിയിരുന്നു. ഓണ്‍ലൈനായി മുന്‍കൂട്ടി ലഭിച്ച പരാതികളുടെ വിവരങ്ങള്‍ ഇവിടെ നിന്നും പരാതിക്കാരെ ഡോക്കറ്റ് നമ്പര്‍ പ്രകാരം അറിയിച്ചു. മന്ത്രിമാരെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തേണ്ട പരാതികളിലും അപേക്ഷകളിലും ടോക്കണ്‍ പ്രകാരം ആളുകളെ അദാലത്ത് വേദികളിലെത്തിരിച്ചിരുന്നു. നാല്‍പ്പതോളം കുടുംബശ്രീ വളണ്ടിയര്‍മാരും അദാലത്തിലെന്നുവരെ സഹായിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!