സാന്ത്വന സ്പര്‍ശം അദാലത്തില്‍ ഒന്നാം ദിവസം പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ 1657 പരാതികള്‍ പരിഗണിച്ചു.726500 രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അപേക്ഷകര്‍ക്ക് അനുവദിച്ചു. 25,40,000 രൂപയുടെ ധനസഹായ ശുപാര്‍ശകള്‍ സര്‍ക്കാരിലേക്ക് കൈമാറി. ഓണ്‍ലൈനിലൂടെ ആയിരത്തോളം പരാതികളാണ് പനമരം, മാനന്തവാടി ബ്ലോക്കുകളിലുള്ളവര്‍ക്കായി നടത്തിയ അദാലത്തിലേക്ക് ലഭിച്ചത്.
749 പരാതികള്‍ പുതിയതായി ലഭിച്ചു. നേരിട്ട് തീര്‍പ്പാക്കാന്‍ കഴിയാത്ത പരാതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലേക്ക് അയച്ചു. ബാക്കിയുള്ളവ അതതു വകുപ്പുകള്‍ അടിയന്തരമായി തീരുമാനമെടുക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.88 റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പരാതികളില്‍ എട്ട് കാര്‍ഡുകള്‍ എ.എ.വൈ കാര്‍ഡുകളാക്കി പരിഗണിച്ചു.12 കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി.അഞ്ചെണ്ണം സബ്‌സിഡി വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവയില്‍ തുടരന്വേഷണത്തിന് ശേഷം പരിഗണിക്കും. ആദിവാസികളടക്കം ആയിരത്തിലധികം ആളുകളാണ് അദാലത്തില്‍ പങ്കെടുക്കാനെത്തിത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു അദാലത്തിന്റെ ക്രമീകരണങ്ങള്‍. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും അദാലത്തില്‍ സന്നിഹിതരായിരുന്നു. അദാലത്തിനോടുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സിന്റെ ഇനിയും മുന്നോട്ട് ഫോട്ടോ പ്രദര്‍ശനവും നടത്തിയിരുന്നു