പോപ്പുലര്‍ ഫ്രണ്ട്:യൂണിറ്റി മാര്‍ച്ചും,ബഹുജനറാലിയും 17 ന്

0

 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിവസമായ ഫെബ്രുവരി 17 ന് കമ്പളക്കാട് യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പോപ്പുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കേരളത്തിലെ പതിനെട്ടു കേന്ദ്രങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിട്ട രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും ,നിര്‍ഭാഗ്യവശാല്‍ ഭരണപ്രതിപക്ഷ സംവിധാനങ്ങളും സംഘപരിവാരത്തോട് മൃദുസമീപനം തുടരുകയാണെന്നും, ഈയൊരു സാഹചര്യത്തിലാണ് മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായി ജാതി മത ഭേദമന്യേ എല്ലാവരും ഒന്നിക്കണം എന്ന സന്ദേശം ഉയര്‍ത്തി പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച് നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഫെബ്രുവരി 17 വൈകുന്നേരം 4 30ന് കമ്പളക്കാട് ചാരായ വളവിനടുത്തുനിന്ന് ആരംഭിക്കുന്ന യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും ശഹീദ് ആലി മുസ്ലിയാര്‍’ നഗറില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി പി റഫീഖ് ഉദ്ഘാടനം ചെയ്യും.വിവിധ സംഘടനാ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. പോപ്പുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കെ പി അഷ്‌റഫ്,ജില്ലാ സെക്രട്ടറി എസ് മുനീര്‍,ജില്ലാ കമ്മിറ്റി അംഗം നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!