റോഡ് നവീകരണം വൈകുന്നു വാഹനങ്ങള്‍ നിറുത്തിയിട്ട് പ്രതിഷേധിച്ചു

0

 

ബീനാച്ചി പനമരം റോഡ് നവീകരണം വൈകുന്നതില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റോഡിനിരുവശവും വാഹനങ്ങള്‍ നിറുത്തിയിട്ട് പ്രതിഷേധിച്ചു.ബീനാച്ചി മുതല്‍ പനമരം വരെ 22 കിലോമീറ്റര്‍ ദൂരത്തിലാണ് വാഹനങ്ങള്‍ റോഡരികില്‍ നിറുത്തിയിട്ട് പ്രതിഷേധിച്ചത്.

രണ്ട് വര്‍ഷമായിട്ടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാതെ ഇഴഞ്ഞു നീങ്ങുന്ന ബീനാച്ചി പനമരം റോഡിന്റെ നവീകരണം എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ജനകീയ സമിതിയുടെയും ഏകതാ പരിഷത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ബീനാച്ചി മുതല്‍ പനമരം വരെയുള്ള 22 കിലോമീറ്റര്‍ ദൂരത്തിലാണ് പ്രതിഷേധം നടത്തിയത്. റോഡിനിരുവശവും സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ 15 മിനിട്ട് നേരം നിറുത്തിയിട്ടു കൊണ്ടാണ് പ്രതിഷേധിച്ചത്.55 കോടി രൂപ കിഫ്ബി ഫണ്ട് വകയിരുത്തി രണ്ട് വര്‍ഷം മുമ്പാണ് റോഡ് നവീകരണം ആരംഭിച്ചത്.എന്നാല്‍ ഇതുവരെ നവീകരണം പൂര്‍ത്തിയാക്കിയിട്ടില്ല. നവീകരണത്തിനായി പൊളിച്ചിട്ട റോഡിലൂടെ ഇപ്പോള്‍ യാത്ര ദുഷ്‌കരമാണ്.കൂടാതെ പൊടിശല്യവും രൂക്ഷമായതോടെ റേഡിന് സമീപത്ത് താമസിക്കുന്നവരും ദുരിതത്തിലാരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!