സമഗ്ര രക്തകോശ നിര്‍ണയ ഗവേഷണ കേന്ദ്രം ശിലാസ്ഥാപനം നിര്‍വഹിച്ചു.

0

വയനാടിന്റെ ആരോഗ്യ മേഖലയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ലോകോത്തര നിലവാരത്തിലുള്ള പ്രധാന ഗവേഷണ കേന്ദ്ര മായി കോംപ്രിഹെന്‍സീവ് ഹീമോഗ്ലോബിനോപ്പതി റിസര്‍ച്ച് ആന്‍ഡ് കെയര്‍ സെന്റര്‍ ശിലാസ്ഥാപനം
ആരോഗ്യ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ തലപ്പുഴ ബോയ്‌സ് ടൗണില്‍ നിര്‍വഹിച്ചു. ഒ. ആര്‍. കേളു എം. എല്‍. എ. അധ്യക്ഷത വഹിച്ചു. ബജറ്റില്‍ ആദ്യഘട്ടമായി 30 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. വയനാട്ടിലെ അരിവാള്‍ രോഗികളുടെ ചിരകാല അഭിലാഷമാണ് പൂവണിയുന്നത്. അരിവാള്‍ രോഗം, രക്ത സംബന്ധമായ അസുഖം, ജനിതക സംബന്ധമായ രോഗം എന്നിവയ്ക്ക് പരിഹാരം കാണാന്‍ ഗവേഷണ കേന്ദ്രം സഹായകമാവുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഡി. പി. ആര്‍. തയ്യാറാക്കിയത് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഡയറക്ടര്‍ ഡോ. രമേശ്, തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോ. രവിമേനോന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് പാത്തോളജി വിഭാഗം പ്രൊഫസര്‍ ഡോ. ഫിറോസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ് എന്നിവരാണ്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ബോയ്‌സ് ടൗണില്‍ 7 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം ആരംഭിക്കുന്നത്. മറ്റുജില്ലകളിലെ രോഗികള്‍ക്കും ഗവേഷണ കേന്ദ്രം സഹായകമാകും. ചടങ്ങില്‍ ഡോ. ആര്‍. രേണുക, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി, രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ ,
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!