ആയുധങ്ങളും വേട്ടയാടിയ മാനിനെയുമായി മൂന്നംഗ വേട്ടസംഘത്തെ പിടികൂടി.

0

സൗത്ത് വയനാട് വനം ഡിവിഷന് കീഴിലുള്ള ചെതലത്ത് പുല്‍പ്പള്ളി ഫോറസ് റ്റേഷന്‍ പരിധിയിലെ ദാസനക്കരെ വിക്കലം ഭാഗത്ത് നിന്നും മൂന്നംഗ വേട്ടസംഘത്തെ വനപാലകസംഘം പിടികൂടി. വിക്കലം ദാസനക്കര ഭാഗത്ത് സ്വകാര്യ ഫാം നടത്തുന്ന രാജേഷ് താമരക്കുളം(39),ഫാം ജീവനക്കാരായ എഴുത്തോലത്ത് ശ്രീകുമാര്‍(37),കണിയാത്ത് രതീഷ്(37) എന്നിവരെയാണ് പട്രോളിംഗിനിടെ വനപാലകര്‍ പിടികൂടിയത്. ഇവരില്‍ നിന്നും വേട്ടയാടിയ 5 വയസ്സ് പ്രായമുള്ള പുള്ളിമാനിന്റെ ജഡവും നാടന്‍ തോക്കും, തിരകളും ,സ്‌ഫോടക വസ്തുക്കളും,അര്‍ബാന്‍ കത്തി,എന്നിവയും ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് ക്രേറ്റ് വാഹനവും പിടികൂടിയിട്ടുണ്ട്.ഞായറാഴ്ച പുലര്‍ച്ചെ പാതിരി റിസര്‍വിലെ ഫോറസ്റ്റ് വയല്‍ ഭാഗത്ത് വച്ച് പുള്ളിമാനിനെ വെടിവച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പിടികൂടിയത് .കര്‍ണ്ണാടക അതിര്‍ത്തി വനപ്രദേശത്ത് ഫാം നടത്തുന്ന പ്രതികള്‍ നാടന്‍ തോക്കും മറ്റ് ഫോടക വസ്തുക്കളും ശേഖരിച്ച് മൃഗവേട്ട നടത്തുകയായിരുന്നുവെന്നും കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുണ്ടെന്നും സൗത്ത് വയനാട് ഡി.എഫ്.ഒ പി.രജിത് കുമാര്‍ അറിയിച്ചു . ചെതലയം റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഹാഷിഫ്, പുല്‍പ്പള്ളി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ് ഓഫീസര്‍ ബി.പി.സുനില്‍കുമാര്‍, ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി ആനന്ദന്‍, പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.യു.മണികണ്ഠന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.രാജ് മോഹന്‍, മനുപ്രസാദ്.എം, അശ്വിന്‍ കുമാര്‍ സി.എ, ചിപ്പി.പി.എസ്, ഫോറസ്റ്റ് വാച്ചര്‍ എം.രാജന്‍ എന്നിവരാണ് വനപാലക സംഘത്തിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!