സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ അനുവദിച്ച മൊബൈല്‍ ഐസിയു പ്രവര്‍ത്തന സജ്ജാക്കമാക്കാത്തിനുകാരണം ആരോഗ്യവകുപ്പിന്റെ അനാസ്ഥയെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ.50 ലക്ഷം രൂപ അനുവദിച്ച് വാഹനമെത്തിച്ചിട്ടും അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വന്ന പരാജയമാണ് മൊബൈല്‍ ഐസിയു പ്രവര്‍ത്തനം വൈകുന്നതെന്നും എഎല്‍എ പറഞ്ഞു.
ഏറെക്കാലത്തെ ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഐസിയു പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി വാഹനമെത്തിച്ചത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.ഇതിന്റെ ഭാഗമായി ഭരണാനുമതി ലഭിക്കുകയും അഞ്ച് മാസം മുമ്പ് ആംബുലന്‍സ് എത്തിക്കുകയും ചെയ്തു. എന്നാല്‍ വാഹനമെത്തിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ അനുബന്ധ സംവിധാനം ഒരുക്കാത്തതിനാല്‍ മൊബൈല്‍ ഐസിയു പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുകാരണം ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണെന്നാണ് എംഎല്‍എ പറയുന്നത്. ആംബൂലന്‍സ് പ്രവര്‍ത്തന ക്ഷമമല്ലെന്ന കാര്യം അടുത്തിടെയാണ് തന്നെ അറിയിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ദ്രൂതഗതിയില്‍ നടത്തുന്നുണ്ടന്നും എംഎല്‍എ പറഞ്ഞു.