സ്‌റ്റേറ്റ് എന്‍.പി.എസ് എംപ്ലോയീസ് കളക്ടീവ് കളക്ടറേറ്റ് മാര്‍ച്ച് നടത്തി.

0

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പിന്‍വലിക്കുക,പുനപരിശോധന കമ്മിറ്റി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സ്‌റ്റേറ്റ് എന്‍.പി.എസ് എംപ്ലോയീസ് കളക്ടീവ് പ്രവര്‍ത്തകര്‍ കളക്ട്രേറ്റിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി.സംഘടന സംസ്ഥാന പ്രസിഡന്റ് പി എം ഷാഹിദ് റഫീഖ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് ശിഹാബുദ്ദീന്‍ അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സജീഷ് ജില്ലാ സെക്രട്ടറി സല്‍മാന്‍ ടിപി,ട്രഷറര്‍ ആശ്രയ് കുമാര്‍,ബത്തേരി താലൂക്ക് പ്രസിഡന്റ് സദൂഷ് ആര്‍ കെ,സെക്രട്ടറി ബിവിന എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!