ഓട്ടോ കൊമ്പില്‍ കോര്‍ത്ത് കൊമ്പന്‍
തിരുനെല്ലിയില്‍ നാലു ചക്ര ഓട്ടോയുടെ നേര്‍ക്ക് കാട്ടാനയുടെ ആക്രമണം.കോട്ടിയൂര്‍ കാരന്‍മാട് ചക്കിണിയില്‍ വച്ചാണ് അറവനാഴിവടുവക്കുളം പ്രശാന്തിന്റെ ഒട്ടോറിക്ഷ കാട്ടാന ആക്രമിച്ചത്.ഡ്രൈവറുടെ മനോധൈര്യത്തില്‍ വന്‍ ദുരന്തത്തില്‍ നിന്നും അഞ്ച് ജിവനുകളാണ് രക്ഷപ്പെട്ടത്
ഇന്നലെ രാത്രിയില്‍ തിരുനെല്ലിയിലെ എരുവക്കി കോളനിയിലെ രോഗിയെ ആശുപത്രിയില്‍ കാണിച്ച് തിരിച്ചു വരുന്ന വഴിയിലാണ് കോട്ടിയൂര്‍ കാരന്‍മാട് ചക്കിണിയില്‍ വച്ച് കാട്ടാനയുടെ മുമ്പില്‍പ്പെടുന്നത്.ആനയെ കണ്ട പ്രശാന്ത് ഓട്ടോ റിവേഴ്‌സ് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാഞ്ഞടുത്ത ആന ഓട്ടോ കൊമ്പില്‍ കോര്‍ത്ത് ഉയര്‍ത്തി. കുടയുന്നതിനിടയില്‍ കൊമ്പില്‍ നിന്നും ഊര്‍ന്നു വിണ ഓട്ടോ സന്ദര്‍ഭത്തിനനുസരിച്ച് പ്രശാന്ത് മുന്നോട്ടെടുത്തു.വീണ്ടും ആന വാഹനത്തിന് പിന്നാലെ ഓടിയെന്നും പ്രശാന്ത് പറഞ്ഞു.പിന്നീട് സംഭവം വനപാലകരെ അറിയിക്കുകയും വാഹനം നന്നാക്കാനാവശ്യമായ തുക അനുവദിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയതായും പ്രശാന്ത് പറഞ്ഞു.