വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോലമേഖലയാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുമുന്നണികളും നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എന്താണ് പരിസ്ഥിതിലോല മേഖല എന്ന് പഠിക്കുക പോലും ചെയ്യാതെയാണ് ഈ വിഷയത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.വയനാടിന്റെ ജൈവവൈവിധ്യം നിലനില്‍ക്കണമെങ്കില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പരിസ്ഥിതി ലോലപ്രദേശ നിര്‍ണയത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതികളും അതുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ട രേഖകളും പരസ്യമാക്കാന്‍ ഇരുമുന്നണികളും തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.