കൃഷിയിടത്തിലെത്തി എ.ഐ.സി.സിയുടെ ഐക്യദാര്‍ഢ്യം
കര്‍ഷക സമരം കൊടുമ്പിരികൊണ്ടിരിക്കെ കര്‍ഷകര്‍ക്ക് എ.ഐ. സി.സി.യുടെ ഐക്യദാര്‍ഢ്യം. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന ഗ്രാമവാസം സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹന്‍ എടവക രണ്ടേ നാലിലെ അയൂബ് തേട്ടോളിയുടെ കൃഷിയിടത്തില്‍ എത്തിയത്. മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകര്‍ക്കൊപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടെന്നും കര്‍ഷകര്‍ക്കൊപ്പം നിന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനും കൃഷിയിടത്തിലെത്തി. കര്‍ഷക പ്രതിനിധികളായ അയൂബ് തോട്ടോളി, ചെറുവയല്‍ രാമന്‍, പി.ജെ. മാനുവല്‍, സുനില്‍ ജോസ്, കെ.ജി. ജോണ്‍സണ്‍, പി.കെ.ജോബി, കെ.എം.. ഷിനോജ്, എന്നിവരുമായി പി.വി. മോഹന്‍ സംവദിച്ചു. ഓഡിറ്റോറിയങ്ങള്‍ വിട്ട് കാര്‍ഷിക പരിപാടികള്‍ കൃഷിയിടത്തില്‍ നടത്തിയ എ.ഐ.സി.സി. നടപടി പ്രശംസനീയമാണെന്നും, ഉദ്യോഗസ്ഥരെ പോലെ കര്‍ഷകരെയും സര്‍ക്കാര്‍ പരിഗണിക്കണമെന്നും കര്‍ഷകര്‍ പറഞ്ഞു.ചടങ്ങില്‍ കെ.പി.സി.സി. വൈസ് പ്രസിഡണ്ട് കെ.സി.റോസക്കുട്ടി ടീച്ചര്‍ അധ്യക്ഷയായിരുന്നു. മുന്‍ മന്ത്രി പി.കെ .ജയലക്ഷ്മി, കെ.പി.സി. അംഗം കെ.കെ. അബ്രാഹം, ഡി.സി.സി. വൈസ് പ്രസിഡണ്ട് എം.എ. ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.